Doctor Hailed as Hero Now Finds Himself Sacked from Baba Raghav Das Medical College <br /> <br /> <br />ഓക്സിജൻ ലഭിക്കാത്തതിനെ തുടർന്ന് 70 ഓളം കുട്ടികൾ മരണപ്പെട്ട ഗൊരഖ്പൂരിലെ ബാബാ രാഘവ്ദാസ് മെഡിക്കൽ കോളജിലെ ഡോക്ടർ കഫീല്‍ അഹമ്മദ് ഖാനെ ആശുപത്രി അധികൃതർ സസ്പെൻഡ് ചെയ്തു. ശിശുരോഗ വിഭാഗം തലവനും എന്‍സെഫാലിറ്റിസ് വാര്‍ഡിെൻറ ചുമതലയുമുണ്ടായിരുന്ന ഡോക്ടറാണ് കഫീല്‍ അഹമ്മദ്. സ്വകാര്യ പ്രാക്ടീസ് നടത്തിയെന്നാരോപിച്ചാണ് സസ്പെൻഷൻ. ഡോക്ടർ ഭൂപേന്ദ്ര ശർമ്മയെ പുതിയ ശിശുരോഗ വിഭാഗം തലവനായി നിയമിച്ചതായി അധികൃതർ അറിയിച്ചു.വാർഡിൽ ഒാക്ജിൻ ദൗർഭല്യത മനസിലാക്കിയ ഡോ.ഖാൻ സ്വന്തം ചെലവിൽ ഒാക്സിജൻ സിലിണ്ടറുകൾ ആശുപത്രിയിലെത്തിച്ചിരുന്നു. ഡോക്ടറുടെ സമയോചിത ഇടപെടൽ കുറച്ചു കുട്ടികളുടെ ജീവൻ രക്ഷിച്ചിരുന്നു.